കണ്ണൂർ: കണ്ണൂരിൽ ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 44 വർഷം കഠിനതടവും 1,04,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ മാങ്ങാട്ടിടം കണ്ടംകുന്ന് സ്വദേശി സി.ജി ശശികുമാറിനെയാണ് തലശ്ശേരി പോക്സോ കോടതി ശിക്ഷിച്ചത്.
ഇരയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഏഴ് വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. 2016-ലാണ് കേസിനാസ്പദമായ സംഭവം.

0 Comments