സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഖേലോ ഇന്ത്യാ , ഫിറ്റ് ഇന്ത്യാ എന്നീ വിഭാഗങ്ങളും , സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും കേരള സൈക്ലിംഗ് അസോസിയേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ ജില്ലാ സൈക്ലിംഗ് അസോസിയേഷനുകളുടെ സഹകരണത്തോടെ കേരളത്തിലെ 10 ജില്ലകളിൽ അസ്‌മിത വുമൻസ് സൈക്ലിംഗ് ലീഗ് സംഘടിപ്പിക്കപെടും . കായിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്. അണ്ടർ 16, 18, വുമൺ എലൈറ്റ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. വിജയികളാവുന്നവർക്ക് മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതാണ്.
ഇതോടനുബന്ധിച്ച് ലോക സൈക്ലിംഗ് ദിനത്തിൻ്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന സൈക്ലത്തോണിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ് .
പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്
4.6.2026 - വയനാട് ജില്ലയിൽ പനമരം - കീഞ്ഞിക്കടവ്- അഞ്ചു കുന്ന് റോഡിൽ വെച്ച് മത്‌സരങ്ങൾ നടക്കുന്നതാണ്.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ പറയുന്ന Google form വഴി രജിസ്‌റ്റർ ചെയ്യേണ്ടതാണ്.
https://forms.gle/YzZaPcobmDs4uGpq9
0 Comments