ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ ആയിരുന്നു വിജയുടെ സത്യപ്രതിജ്ഞ. വിജയുടെ വിജയാരവങ്ങൾക്കിടെ, തമിഴ്നാട് മുഖ്യമന്ത്രിയായാൽ ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രതിമാസ ശമ്പളം ഏകദേശം 2.85 ലക്ഷം രൂപയാണ്. എംഎൽഎ എന്ന നിലയിലെ ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടുന്നതാണ് ഈ തുക. ഈ കണക്കുകൾ പ്രകാരം മുഖ്യമന്ത്രിക്ക് ലഭിക്കുന്ന വാർഷിക വരുമാനം ഏകദേശം 34 ലക്ഷം രൂപയാകും.
ഇത് കൂടാതെ, മുഖ്യമന്ത്രിയായാൽ ഔദ്യോഗിക വസതി, സ്റ്റാഫ്, സുരക്ഷാ സംവിധാനം, യാത്രാ സൗകര്യങ്ങൾ, മെഡിക്കൽ ആനുകൂല്യങ്ങൾ, കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ എന്നീ ആനുകൂല്യങ്ങളും സൗകര്യങ്ങളുമുണ്ടാകും. പദവി ഒഴിഞ്ഞ ശേഷവും ചില ആനുകൂല്യങ്ങൾ വിജയ്ക്ക് ലഭിക്കും

0 Comments