കണിച്ചാര്‍ പഞ്ചായത്തിലെ വ്യാപാരികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി

 




കണിച്ചാര്‍:കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോട് അനുബന്ധിച്ച് സ്ഥാപനങ്ങളില്‍ പാലികേണ്ട ചുമതലകളുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കണിച്ചാര്‍ പഞ്ചായത്തിലെ വ്യാപാരികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി.കണിച്ചാര്‍ വ്യാപാര ഭവനില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ. ത്രേസ്യ പോള്‍ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാർ യൂണിറ്റ് പ്രസിഡണ്ട് പ്രജിത്ത് അധ്യക്ഷത വഹിച്ചു.ജെ എച്ച് ഐ സന്ധ്യ,യു ആർ കൃഷ്ണേന്ദു, ടിക്ന റോസ് , റോഫിൻ ജോസ്,സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ മുത്തു ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു.

Post a Comment

0 Comments