ദില്ലി: തിരുവനന്തപുരം-ദില്ലി രാജധാനി എക്സ്പ്രസിൽ തീപിടുത്തം. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വെച്ചാണ് അപകടമുണ്ടായത്. ബി വൺ എസി കോച്ച്, എൻജിൻ കംപാർട്ട്മെന്റുകളിലാണ് തീ പിടുത്തമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ബോഗികൾ പൂർണമായി കത്തിയമർന്നു. പുലർച്ചെ അഞ്ചേകാലോടെയാണ് അപകടം. യാത്രക്കാരെ എല്ലാവരെയും ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ബോഗിയും എഞ്ചിനും വേർപെടുത്തി. നിരവധി മലയാളിയാത്രക്കാരും ട്രെയിനിൽ ഉണ്ട്. മിനിയാന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഇന്ന് ഉച്ചയോടെ ദില്ലിയിലെത്തേണ്ട ട്രെയിനായിരുന്നു. 2 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.
.jpeg)
0 Comments