കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ തിയ്യതി കുറിച്ചു. മെയ് 23 ശനിയാഴ്ച നീരെഴുന്നള്ളത്ത്, മെയ് 28 വ്യാഴാഴ്ച നെയ്യാട്ടം, മെയ് 29 വെള്ളിയാഴ്ച ഭണ്ഡാരം എഴുന്നള്ളത്ത്, ജൂൺ 5 ന് തിരുവോണം ആരാധന, ജൂൺ 7 ഇളനീർ വെപ്പ്, ജൂൺ 8 ഇളനീരാട്ടം, ജൂൺ 10 രേവതി ആരാധന, ജൂൺ 14 രോഹിണി ആരാധന, ജൂൺ 16 തിരുവാതിര ചതുശ്ശതം, ജൂൺ 17 പുണർതം ചതുശ്ശതം, ജൂൺ 19 ആയില്യം ചതുശ്ശതം, ജൂൺ 20 മകം കലം വരവ്, ജൂൺ 23ന് അത്തം ചതുശ്ശതം, വാളാട്ടം, കലശ്ശ പൂജ, ജൂൺ 24 കലശാട്ട് എന്നിവയോടു കൂടി വൈശാഖ മഹോത്സവം സമാപിക്കും. മെയ് 20 ന് ഉച്ച ശീവേലിക്ക് ശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ ദർശനം ഉണ്ടായിരിക്കില്ല.

0 Comments