പുൽപ്പള്ളി :കുത്തനെ വർദ്ധിപ്പിച്ച പാചക വാതക വിലവർദ്ധന പിൻവലിക്കണമെന്നും, ഗ്യാസ് സുലഭമായി ലഭിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പുൽപ്പള്ളിയിൽ അടുപ്പുകൂട്ടി സമരം നടത്തി. സമരം ജില്ലാ വൈസ് പ്രസിഡണ്ട് മാത്യു മത്തായി ആതിര ഉദ്ഘാടനം ചെയ്തു.
യൂത്ത് വിംഗ് പ്രസിഡണ്ട് വി.കെ ഷിബിൻ അധ്യക്ഷത വഹിച്ചു.കെ എസ് അജിമോൻ ,ജോബിഷ്,നിധിൻ,സലിൽ പൗലോസ്, ജോസ് കുന്നത്ത്, ഷാജിമോൻ എന്നിവർ പ്രസംഗിച്ചു.

0 Comments