ആറളം ഫാമിലെ മോഴയാനയ്ക്ക് പിടിവീഴുമോ?

 


ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ അപകടകാരിയായ വലിയ മോഴയാനയെ നിരീക്ഷിക്കാനും കോടതിയുടെ അടുത്ത സിറ്റിംഗിനുള്ളിൽ സത്യവാങ്‌മുലം സമർപ്പിക്കുമെന്നും ഹൈക്കോടതി നിർദേശം വയനാട് സ്വദേശി പോൾ മാത്യു നൽകിയ പൊതുതാത്‌പര്യ ഹർജി പരിഗണിച്ചപ്പോഴാണ് കോടതി ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത് പുനരധിവാസ മേഖലയിൽ ഏറ്റവും അപകടകാരിയായി തുടരുന്നത് ഈ വലിയ മോഴയാനയാണ് താമസക്കാരുടെ വാക്കുകളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ മൂന്നു വർഷത്തിൽ നടന്നകണ്ണാ രഘു, വെള്ളി, ലീല, അനീഷ് എ ന്നിവരെ ആക്രമിച്ച് കൊന്ന ആനയാണിത്. അനീഷിന്റെ മരണത്തിന് ശേഷവും വീട്ടുമുറ്റത്തെത്തി മോഴ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

മോഴയാന വ്യപകമായ നാശനഷ്ടം വരുത്തുന്നുമുണ്ട് വനാതിർത്തിയിലെ സോളാർ വേലി വ്യാപകമായി തകർക്കുന്നതും  ഇതേ ആന തന്നെയാണ്. സോളാർ വേലിയിലെ  വൈദ്യുതി  ഷോക്ക് പോലും മോഴയാനയെ ബാധിക്കാറില്ലെന്നാണ് താമസക്കാർ പറയുന്നത്. മോഴയാനമേഖലയിൽ വീണ്ടും അതീവ അപകടകാരിയാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത് വലിയ മോഴയാനയെ കൂടാതെ മേഖലയിൽ ചെറിയ മോഴ,കോരിക്കൊമ്പൻ, കല്ലേരി കൊമ്പൻ, മോട്ടു കൊമ്പൻ എന്നിവയും അപക കാരികളാണ്.

വനപാലകരുടെ കണക്കുകൾ പ്രകാരം 40 ഓളം ആനകൾ ഫാമിലും പുനരധിവാസ മേഖലയിലുമായി ഉണ്ടെങ്കിലും യഥാർഥ എണ്ണം ഇതിലും കൂടുതലാണ് അടുത്ത സിറ്റിംഗിൽ സർക്കാർ നൽകുന്ന സത്യവാങ്‌മൂലം പരിശോധിച്ചശേഷമാകും കോടതി ഇതു സംബന്ധിച്ച തീരുമാനമെടുക്കുക.

Post a Comment

0 Comments