'ലിജു കരഞ്ഞാണ് വോട്ട് വാങ്ങിയത്, ജയിച്ചത് ശരിയായ മാർഗത്തിൽ അല്ല; മന്ത്രി എം. ലിജുവിനെതിരെ യു.പ്രതിഭ

 കായംകുളം: മന്ത്രിയും കായംകുളം എംഎൽയുമായ എം. ലിജു വിജയിച്ചത് ശരിയായ മാർഗത്തിലൂടെയല്ലെന്നും, ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റി കരഞ്ഞാണ് വോട്ട് നേടിയതെന്നും കായംകുളം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന യു. പ്രതിഭ ആരോപിച്ചു.

കഴിഞ്ഞ രണ്ട് തവണ പ്രതിഭ വിജയിച്ചതല്ലേ, ഇത്തവണ തനിക്കൊരു അവസരം തരണം എന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ലിജുവിന്റെ പ്രചാരണ വേളയിലെ പ്രധാന അഭ്യർഥന. ഈ വാക്കുകൾ ജനങ്ങൾക്കിടയിൽ വലിയൊരു സഹതാപ തരംഗം സൃഷ്ടിച്ചുവെന്നും താൻ ഒരു വില്ലത്തിയായി മാറിയെന്നും പ്രതിഭ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് തന്നെ മനപ്പൂർവ്വം ഒരു വില്ലത്തിയായി ചിത്രീകരിക്കാനാണ് എതിർപക്ഷം ശ്രമിച്ചത്. വീടുകൾ കയറിയിറങ്ങി തനിക്കെതിരെ വലിയ രീതിയിലുള്ള അപവാദ പ്രചാരണങ്ങൾ നടത്തി. ഇതിനുപുറമെ, രാഷ്ട്രീയത്തിൽ പോലുമില്ലാത്ത തന്റെ മകനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തു. മകനുമായി ബന്ധപ്പെട്ട ഈ വിവാദങ്ങൾക്ക് താൻ ഉടൻ തന്നെ കൃത്യമായ മറുപടി നൽകുമെന്നും പ്രതിഭ ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കി.

കായംകുളം: മന്ത്രിയും കായംകുളം എംഎൽയുമായ എം. ലിജു വിജയിച്ചത് ശരിയായ മാർഗത്തിലൂടെയല്ലെന്നും, ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റി കരഞ്ഞാണ് വോട്ട് നേടിയതെന്നും കായംകുളം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന യു. പ്രതിഭ ആരോപിച്ചു.

കഴിഞ്ഞ രണ്ട് തവണ പ്രതിഭ വിജയിച്ചതല്ലേ, ഇത്തവണ തനിക്കൊരു അവസരം തരണം എന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ലിജുവിന്റെ പ്രചാരണ വേളയിലെ പ്രധാന അഭ്യർഥന. ഈ വാക്കുകൾ ജനങ്ങൾക്കിടയിൽ വലിയൊരു സഹതാപ തരംഗം സൃഷ്ടിച്ചുവെന്നും താൻ ഒരു വില്ലത്തിയായി മാറിയെന്നും പ്രതിഭ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് താനും കരയുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കിലും അത് വോട്ടിന് വേണ്ടിയായിരുന്നില്ലെന്ന് പ്രതിഭ വിശദീകരിച്ചു. ഒരു ലീഗ് നേതാവിന്റെ ഭാഗത്തുനിന്നുണ്ടായ അപവാദ പ്രചാരണങ്ങൾക്കും വ്യക്തിപരമായ ആരോപണങ്ങൾക്കും എതിരെയായിരുന്നു ആ വൈകാരിക പ്രതികരണം.

രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും, വിഡിയോയുടെ അവസാനം മന്ത്രി എം. ലിജുവിന് ആശംസകൾ നേരാനും പ്രതിഭ മറന്നില്ല. നാട്ടിലെ പുതിയ തലമുറയ്ക്ക് വഴികാട്ടിയാകാൻ ലിജു കൈകാര്യം ചെയ്യുന്ന വകുപ്പിന് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് അവർ വിഡിയോ അവസാനിപ്പിക്കുന്നത്.

Post a Comment

0 Comments