പ്രസാർ ഭാരതിയുടെ ചെയർമാനായി പ്രസൂൺ ജോഷിയെ നിയമിച്ചു; ഉത്തരവ് പുറത്തിറക്കി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം




 ദില്ലി: പ്രസാർ ഭാരതിയുടെ ചെയർമാനായി പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ പ്രസൂൺ ജോഷിയെ നിയമിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മുൻ ചെയർമാൻ നവനീത് കുമാർ സെഹ്ഗലിൻ്റെ രാജി മന്ത്രാലയം സ്വീകരിച്ച് മാസങ്ങൾക്ക് ശേഷമാണ് പുതിയ നിയമനം. മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് രണ്ട് തവണ നേടിയിട്ടുള്ള പ്രസൂൺ ജോഷി നിലവിൽ മുംബൈയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ്റെ ചെയർമാനാണ്.


Post a Comment

0 Comments