പാർട്ടി യോഗങ്ങളിലെ വിമർശനങ്ങൾ തള്ളാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിക്ക് അകത്താണ് വിമർശിക്കുന്നത്. പാർട്ടിക്ക് അകത്ത് വിമർശനം ഉണ്ടാകണം. വിമർശനവും, സ്വയം വിമർശനവും എല്ലാം പരിശോധിച്ച് കേരളത്തിലെ പാർട്ടി മുന്നോട്ടുപോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതിനുള്ള ഊർജ്ജം ഇതിലൂടെ ലഭിക്കുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. വിവിധ ജില്ലാ കമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. എംവി ഗോവിന്ദനും പിണറായി വിജയനുമെതിരെ കമ്മിറ്റികളിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് വിമർശനങ്ങളോട് എംവി ഗോവിന്ദൻ പ്രതികരിച്ചത്.
കെ റെയിൽ പദ്ധതി റദ്ദാക്കിയതിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. നേരത്തെ തന്നെ വഴിക്ക് വച്ച് നിർത്തി പോയ പദ്ധതിയാണത്. കേന്ദ്ര സർക്കാർ അനുമതി ലഭിച്ചില്ല. പ്രതിപക്ഷ പാർട്ടികൾ അന്ന് ശക്തമായ എതിർത്തിരുന്നു. കേരളത്തിന്റെ വളർച്ച 25 വർഷങ്ങൾക്കപ്പുറം കണ്ട മുന്നോട്ടുവച്ച വികസന പദ്ധതി നിന്നു പോകുന്നു. അതിപ്പോൾ പൂർണ്ണമായും നിർത്തലാക്കി എന്നെ ഉള്ളൂവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
മലയിടംതുരുത്ത് പാരിയത്ത് കാവ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കൽ നടപടിയെ എംവി ഗോവിന്ദൻ വിമർശിച്ചു. പാവപെട്ടർക്ക് നേരെ പൊലീസ് അതിക്രമം നടക്കുന്നുവെന്നും നടക്കുന്നത് കർണാടക മോഡലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ബെംഗളൂരുവിനടുത്ത് നടന്നത് പോലെ വലിയ കടന്നുകയറ്റമാണ് എറണാകുളത്ത് നടക്കുന്നത്. ജനങ്ങൾ ശക്തമായി പ്രതിരോധിക്കും. ശക്തമായ ജനകീയ പ്രക്ഷോഭം മുന്നോട്ടു വരും. സിപിഐഎം ജനങ്ങൾക്കൊപ്പം നിന്ന് മുന്നോട്ടു പോകുമെന്ന് എം വി ഗോവിന്ദൻ അദേഹം വ്യക്തമാക്കി

0 Comments