വി ഡി സതീശന് ആശംസകൾ നേർന്ന് രമേശ് ചെന്നിത്തല, മന്ത്രിസഭയിൽ ആരു വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയെന്ന് പ്രതികരണം




 തൃശൂർ: ഗുരുവായൂരെത്തി നിർമാല്യം തൊഴുത് രമേശ് ചെന്നിത്തല. ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് ചെന്നിത്തല ഗുരുവായൂരിലെത്തിയത്. മടങ്ങുമ്പോൾ, മന്ത്രിസഭയിൽ ആരു വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതികരിച്ച ചെന്നിത്തല വി ഡി സതീശന് ആശംസകൾ നേർന്നു. പത്തു വർഷത്തെ ഇടതു ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനാണ് ജനവിധിയെന്നും യുഡിഎഫ് പ്രവർത്തകർ സതീശനൊപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഗുരുവായൂരിൽ നിർമാല്യ ദർശനത്തിന് ഇറങ്ങുമ്പോഴായിരുന്നു പ്രതികരണം. ദർശനത്തിന് ശേഷം ട്രെയിൻ മാർഗം അദ്ദേഹം തിരുവനന്തുപുരത്തേക്ക് മടങ്ങി.

Post a Comment

0 Comments