കൊടുങ്ങല്ലൂർ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഒ.ജെ ജനീഷിന് വിജയം. 8308 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. ആകെ 65162 വോട്ടുകളാണ് ജെനീഷ് നേടിയത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി വി. ആർ സുനിൽകുമാർ 56854 വോട്ടുകളും, ട്വന്റി- 20 സ്ഥാനാർഥി വർഗീസ് ജോർജ് 23933 വോട്ടുകളും നേടി.
ഇടത് മണ്ഡലമെന്ന ഖ്യാതിയുണ്ടെങ്കിലും ഇടയ്‌ക്കുവച്ച് യുഡിഎഫിനെയും പിന്തുണച്ചിട്ടുള്ള മണ്ഡലമാണ് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍. ഹാട്രിക് വിജയം തേടിയിറങ്ങിയ സിപിഐയിലെ വി.ആര്‍ സുനില്‍ കുമാറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ ജനീഷും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊടുങ്ങല്ലൂരില്‍ ഇത്തവണ കടുത്ത മത്സരം ഉറപ്പായിരുന്നു. എന്‍ഡിഎയും മണ്ഡലത്തില്‍ നിര്‍ണായക ശക്തിയായി മാറിയിട്ടുണ്ട്.

0 Comments