തൃശൂർ: തൃശൂർ ജില്ലയിൽ വനം, വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ: 211/2025, 213/2025, 214/2025, 252/2025, 253/2025, 257/2025) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൻഡ്യൂറൻസ് ടെസ്റ്റ് 2026 മെയ് 19, 20, 21 തീയതികളിൽ നടക്കും. രാമവർമ്മപുരം ഡി.എച്ച്.ക്യൂ ക്യാമ്പ് പോലീസ് പരേഡ് ഗ്രൗണ്ടിൽ രാവിലെ 5.15-നാണ് ടെസ്റ്റ് ആരംഭിക്കുന്നത്.
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. ടെസ്റ്റ് ദിവസം രാവിലെ 5.15-ന് മുൻപായി അഡ്മിഷൻ ടിക്കറ്റ്, അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സൽ, ഫിസിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. ഇത് സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ/എസ്.എം.എസ് വഴി നൽകിയിട്ടുണ്ട്. നിശ്ചിത സമയത്ത് ഹാജരാകാത്തവർക്ക് മറ്റൊരവസരം നൽകുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കി.
ടെസ്റ്റ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ 5.15 മുതൽ ഡി.എച്ച്.ക്യൂ ക്യാമ്പ് പോലീസ് പരേഡ് ഗ്രൗണ്ട് ഗേറ്റ് മുതൽ താണിക്കുടം റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ ഇതുമായി സഹകരിക്കണമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു
0 Comments