മഴ തുടരും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

 



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മെയ് 21 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

അതേസമയം, മഴ തുടങ്ങിയതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് ആലപ്പുഴ ജില്ല. അമീബിക് മസ്തിഷ്കജ്വരം മുതൽ എലിപ്പനിയും ഡെങ്കിപ്പനിയും ജപ്പാൻ ജ്വരവും വരെ ജില്ലയിൽ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴക്കാല പൂർവ ശുചീകരണം വേഗത്തിലാക്കാൻ നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ.

Post a Comment

0 Comments