തിരുവനന്തപുരം: ദേശിയ തലത്തിലും കേരളത്തിലും ബിജെപിയുടെ പരിപാടി വിദ്വേഷ പ്രചാരണമാണ് അതൊന്നും കേരളത്തിൽ സമ്മതിക്കില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. ' മതേതര കേരളത്തിൽ പോറൽ വീഴ്ത്താൻ സമ്മതിക്കില്ല. ലീഗ് യുഡിഎഫിന്റെ പ്രധാനഘടകക്ഷിയാണ്. വിജയത്തിൽ നിർണായക പങ്കുവെച്ചു. അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തിൽ വിദ്വേഷ പ്രചാരണത്തിന് വേണ്ടിയാണ്. ലീഗ് ദുർബലമായാൽ ആ സ്ഥാനം വർഗീയ ശക്തികൾ കൊണ്ടു പോവുമെന്നും ' അദ്ദേഹം പറഞ്ഞു.
സാമുദായിക നേതാക്കൾക്ക് വ്യക്തിപരമായി എന്നെ ഇഷ്ടമല്ലെങ്കിൽ എന്നോട് പറഞ്ഞോളൂ തിരുത്താം. പക്ഷേ,വർഗീയത പറയരുതെന്നും വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ നേരിട്ട് പോയി കാണുമോ എന്ന ചോദ്യത്തോട് അദ്ദേഹം എന്റെ ലീഡറാണ്, ഉറപ്പായിട്ടും കാണും എന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സഭ സംബന്ധിച്ച് കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിമാർക്കൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമോ എന്ന ചോദ്യത്തോട് വൈകീട്ടത്തെ മുന്നണി യോഗത്തിൽ തീരുമാനമെടുക്കും എന്നാണ് മറുപടി പറഞ്ഞത്.
0 Comments