വേനല്‍മഴ കനത്തു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലർട്ട്




 തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴക്ക് ഒപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത ചൂടിന് താൽക്കാലിക ആശ്വാസമായി വേനൽമഴ ലഭിച്ചു. ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Post a Comment

0 Comments