കൽപ്പറ്റ നഗരസഭ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

 



കൽപ്പറ്റ: കൽപ്പറ്റ നഗരസഭ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. നഗരസഭ ചെയർപേഴ്‌സൺ വിശ്വനാഥൻ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് റാഫിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ജി ബീന,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ആർ ബിനി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ്, നഗരസഭയിലെ കൗൺസിലർമാർ, വ്യാപാര ഏകോപന സമിതി അംഗങ്ങൾ, പൊതുപ്രവർത്തകർ, പൊതുജനങ്ങൾ, നഗരസഭയിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ക്ലീൻ സിറ്റി മാനേജർ സത്യൻ സ്വാഗതവും, ഹെൽത്ത് ഇൻസ്പെക്ടർ ബിജു നന്ദിയും പറഞ്ഞു.


Post a Comment

0 Comments