സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്



കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. കഴിഞ്ഞ ദിവസം മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണനിരക്ക് എത്തിയതിന് പിന്നാലെയാണ് വിലയിടിവുണ്ടായത്. ഗ്രാമിന് 30 രൂപയുടെ വിലക്കുറവാണ് ഉണ്ടായത്. 13,995 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കുറഞ്ഞത്. പവന്റെ വിലയില്‍ 240 രൂപയുടെ കുറവുണ്ടായി. 1,11,960 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞത്.

അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.7 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഔണ്‍സിന് 4,719.85 ഡോളറായാണ് വില ഉയര്‍ന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയര്‍ന്നിട്ടുണ്ട്.

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന സ്വര്‍ണവിപണിക്ക് കരുത്തായി. ഇറാന്‍ യുദ്ധം തുടങ്ങിയതിന് ശേഷം സ്വര്‍ണവിലയില്‍ 10 ശതമാനത്തിന്റെ ഇടിവുണ്ടായി. എണ്ണവിലയിലും വന്‍ വര്‍ധനവാണ് ഉണ്ടായത്.

അതേസമയം, ഇന്ന് ഇന്ത്യന്‍ ഓഹരിവിപണികള്‍ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ സൂചിക് സെന്‍സെക്‌സ് 423.91 പോയിന്റ് നഷ്ടത്തോടെ 77,420.92ലാണ് വ്യപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റി 134 പോയിന്റ് നഷ്ടത്തോടെ 24,190.90ലാണ് വ്യാപാരം നടത്തുന്നത്. ക്രൂഡോയില്‍ വില 100 ഡോളറിലേക്ക് എത്തിയതും വിദേശനിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കുന്നതുമാണ് വിപണിയെ സ്വാധീനിക്കുന്നത്.

Post a Comment

0 Comments