'പാർട്ടിക്ക് അകത്തും പുറത്തും കലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യം'; ഇ ഡി റെയ്ഡിൽ പ്രതികരിച്ച് ഇ പി ജയരാജൻ

 




തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇ പി ജയരാജൻ. പാർട്ടിക്ക് അകത്തും പുറത്തും കലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യമാണെന്നും അതിനാണ് ഇഡിയെ ഉപയോ​ഗപ്പെടുത്തുന്നതെന്നും ഇപി ജയരാജൻ പ്രതികരിച്ചു. കേരള ഭരണകൂടത്തിനും ഇതിൽ പങ്കുണ്ട്. പാർട്ടിയെ വേട്ടയാടലാണെന്നും ഇടതുപക്ഷത്തെ തകർക്കാൻ വലതുപക്ഷത്തിന് കരുത്ത് പകരാനാണിതെന്നും ജയരാജൻ വിമർശിച്ചു. ബിജെപി - കോൺഗ്രസിന്റെ ആസൂത്രിത പദ്ധതിയാണിതെന്നും ഇഡിയുടേത് നിയമവിരുദ്ധ പ്രവർത്തിയാണെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

Post a Comment

0 Comments