സൗദി ജയിലിലെ അബ്ദുറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ പുരോഗമിക്കുന്നു

 



റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ പുരോഗമിക്കുന്നതായി റിയാദിലെ നിയമ സഹായസമിതി. പെരുന്നാൾ അവധിയാണെങ്കിലും മോചനത്തിനായുള്ള ശ്രമം തുടരുന്നുണ്ട്. നടപടിക്രമങ്ങൾ വൈകുന്നതിൽ അസ്വാഭാവികത ഇല്ലെന്നും നിയമ സഹായസമിതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

20 വർഷത്തെ ശിക്ഷ കാലാവധി ഇന്നലെയാണ് പൂർത്തിയായത്. സൗദിയിലെ സർക്കാർ മേഖല പെരുന്നാൾ അവധിയിലേക്ക് പ്രവേശിച്ചെങ്കിലും പ്രധാന വകുപ്പുകൾ അവധി ദിനങ്ങളിലും പ്രവൃത്തിക്കുന്നുണ്ട്. വാരാന്ത്യ അവധി കഴിഞ്ഞ് ഞായറാഴ്ച മുതൽ നടപടികൾ മുന്നോട്ടുനീങ്ങുമെന്നാണ് പ്രതീക്ഷയെന്നും റിയാദിലെ നിയമ സഹായസമിതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Post a Comment

0 Comments