മംഗളദേവി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ആറ് പേർക്ക് ഇടിമിന്നലേറ്റു

 



ഇടുക്കി: മംഗളദേവി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ആറ് പേർക്ക് ഇടിമിന്നലേറ്റു. 5 തമിഴ്‌നാട് സ്വദേശികൾക്കും ഇടുക്കി എആർ ക്യാമ്പിലെ ഒരു പൊലീസുകാരനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല

പരിക്കേറ്റവരുടെ നില വലിയ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൊല്ലം സ്വദേശിയും ഇടുക്കി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുമായ അൻസാറിനാണ് മിന്നലേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്.

Post a Comment

0 Comments