കോഴിക്കോട്: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനായുള്ള ലീഗിന്റെ നീക്കം തുടരുന്നു. സതീശനായി ഉറച്ച നീക്കങ്ങൾ ആണ് ലീഗ് നടത്തുന്നതെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തി. സതീശന്റെ കാര്യത്തിൽ പാർട്ടി അയയില്ല എന്ന നിലപാട് പാണക്കാട് സാദിഖലി തങ്ങൾ തന്നെ സ്വീകരിച്ചു എന്നാണ് പുറത്തുവരുന്നത്. അതേസമയം, സമീപകാലത്ത് ഒരു വിഷയത്തിൽ ലീഗ് ഇത്ര കടുപ്പിക്കുന്നത് ആദ്യമായാണ്.

0 Comments