ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ യാത്രക്കാരന്റെ കാൽ അറ്റുപോയി

 



പാലക്കാട്: ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ യാത്രക്കാരന്റെ കാലറ്റു. പാലക്കാട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ആണ് അപകടം. ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം. ഏറെനേരം തിരഞ്ഞതിന് ശേഷമാണ് മുറിഞ്ഞ കാലിന്റെ ഭാഗം ട്രാക്കിൽ നിന്ന് കണ്ടെത്തിയത്. അപകടത്തിൽ പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments