സീറോ മലബാർ സഭ സമുദായ ശാക്തികരണവർഷത്തോടനുബന്ധിച്ച് മാനന്തവാടി രൂപത കത്തോലിക്ക കോൺഗ്രസ് ചരിത്ര പഠന ക്യാമ്പ് സംഘടിപ്പിച്ചു

 



ദ്വാരക:സീറോ മലബാർ സഭ സമുദായ ശാക്തികരണവർഷത്തോടനുബന്ധിച്ച് മാനന്തവാടി രൂപത കത്തോലിക്ക കോൺഗ്രസ് ചരിത്ര പഠന ക്യാമ്പ് സംഘടിപ്പിച്ചു.

ദ്വാരക കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് എ കെ സി സി രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡൻ്റ് ജോൺസൻ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. സജി ഫിലിപ്പ്, ഗ്ലോബൽ വൈസ് പ്രസിഡൻ്റ് കെ . പി സാജു കൊല്ലപ്പള്ളി, റെനിൽ കഴുതാടിയിൽ , അഡ്വ. ഗ്ലാഡീസ് ചെറിയാൻ , സാജു പുലിക്കോട്ടിൽഎന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ മുൻ എഡിഎം എം ജെ അഗസ്റ്റിൻ ,അഡ്വ. ജിജിൽ, ഫാ . ബിജോ കറുകപള്ളി,സെബാസ്റ്റ്യൻ പുരക്കൽ ക്ലാസ്സെടുത്തു.

Post a Comment

0 Comments