ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം




കണ്ണൂര്‍ തോട്ടട ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിലെ രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഒന്ന് പട്ടികജാതി സംവരണവും മറ്റൊന്ന് പൊതുവിഭാഗത്തിൽപ്പെട്ടവർക്കുമാണ്. ഇന്‍സ്ട്രുമെന്റേഷന്‍ / ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗ് ഡിഗ്രിയോടൊപ്പം ഒരു വര്‍ഷം പ്രവൃത്തി പരിചയം / ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി / എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം മെയ് 15ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചയ്ക്കായി പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. പട്ടികജാതി ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കും. ഫോണ്‍: 0497 2835183.

Post a Comment

0 Comments