തിരുവനന്തപുരം: വി ഡി സതീശൻ മുഖ്യമന്ത്രി ആയതിൽ അമിതാഹ്ലാദം പ്രകടിപ്പിക്കാതെ കരുതലോടെ പ്രതികരിച്ച് മുസ്ലിംലീഗ്. പ്രഖ്യാപനം വന്നതോടെ ലീഗിനെതിരെ വിമർശനവുമായി എസ്എൻഡിപി - എൻഎസ്എസ് നേതാക്കൾ രംഗത്ത് വന്നു. വി ഡി സതീശൻ തന്നെ മുഖ്യമന്ത്രിയാകുമെന്ന് തുടക്കം മുതൽ ഉറച്ചു വിശ്വസിച്ചിരുന്നത് കേരളത്തിൽ മുസ്ലിംലീഗ് നേതാക്കൾ മാത്രമാണ്. ആ നാടകങ്ങൾക്കിടയിലും നിലപാട് ജനകീയ വികാരമായി അടിക്കടി ഹൈക്കമാന്റിനെ ലീഗ് നേതൃത്വം അറിയിച്ചു. സതീശൻ മുസ്ലിംലീഗിന്റെ നോമിനിയാണ് എന്നു വരുത്തി തീർക്കാൻ മറുഭാഗം ഇതോടെ ശ്രമം തുടങ്ങിയിരുന്നു. പക്ഷേ സാമുദായിക താൽപര്യമല്ല ജനവിധിയാണ് പ്രധാനം എന്ന നിലപാടിൽ ലീഗ് ഉറച്ചുനിന്നു. പ്രഖ്യാപനം ഉണ്ടായതോടെ കരുതലോടെയായിരുന്നു ലീഗ് നേതാക്കളുടെ പ്രതികരണം
.jpeg)
0 Comments