'രൂപ നൂറിനരികെ' ; ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഗീത ഗോപിനാഥ്

 



ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികവിദഗ്ധ ഗീത ഗോപിനാഥ്. എണ്ണവില ഉയര്‍ന്നതും പണപ്പെരുപ്പത്തിലുണ്ടായ വര്‍ധനവുമാണ് രാജ്യത്തിന് തിരിച്ചടിയുണ്ടാക്കുന്നതെന്നും അവര്‍ പറഞ്ഞു. ജൂണിലും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം തുടരുകയാണെങ്കില്‍ ഇന്ധനവില ബാരലിന് 140 ഡോളറായി ഉയരും.

ഇന്ധനവില വര്‍ധനവിന് പുറമേ ഓയില്‍, എല്‍പിജി എന്നിവയുടെ വിതരണശൃംഖലയിലുണ്ടാവുന്ന പ്രശ്‌നങ്ങളും ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളി തന്നെ ഉയര്‍ത്തുന്നുണ്ടെന്നും ഗീത ഗോപിനാഥ് പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം തീര്‍ന്നാലും സാഹചര്യം സാധാരണ നിലയിലാവണമെങ്കില്‍ മൂന്ന് മാസമെടുക്കുമെന്നാണ് ഗീത ഗോപിനാഥ് വ്യക്തമാക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ക്രൂഡോയില്‍ വില 110 ഡോളറില്‍ തുടരുകയാണ്. ഈ ജൂണോടെ എണ്ണവില 140 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനം. ഇതിനൊപ്പം പണപ്പെരുപ്പം ഉയരുന്നതും ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്നും ഗീതാഗോപിനാഥ് പറഞ്ഞു.

Post a Comment

0 Comments