പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അട്ടിമറി വിജയത്തിലേക്ക്

 

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിൽ സി.പി.എം വിട്ട് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ അട്ടിമറി വിജയത്തിലേക്ക് നീങ്ങുന്നു. 12 റൗണ്ടുകൾ പൂർത്തിയാകുമ്പോൾ 4751 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയിരിക്കുന്നത്. കുഞ്ഞികൃഷ്ണൻ സിറ്റിംഗ് എം.എൽ.എ ടി.ഐ. മധുസൂദനനെയാണ് പിന്നിലാക്കിയത്. യു.ഡി.എഫ് ശക്തികേന്ദ്രമായ ചെറുപുഴ പഞ്ചായത്തിലെ വോട്ടുകൾ കൂടി എണ്ണാനിരിക്കെ കുഞ്ഞികൃഷ്ണന്റെ വിജയം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പാർട്ടിക്കുള്ളിലെ വിഭാഗീയതയും അഴിമതി ആരോപണങ്ങളും മണ്ഡലത്തിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയായെന്നാണ് ഈ ഫലസൂചനകൾ വ്യക്തമാക്കുന്നത്.


Post a Comment

0 Comments