പെട്രോൾ ഡീസൽ വില വർധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്

 



ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 108.74 രൂപയായി, 97.63 രൂപയാണ് കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന് നൽകേണ്ടത്.

പെട്രോൾ ഡീസൽ വർധനവിന് പിന്നാലെ അവശ്യ സാധനങ്ങളുടെ വിലയും വർധിക്കും. പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ധന വില ഉയർത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്നു. ഇന്ധന ഉപയോഗം കുറക്കണമെന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവത്തെ പ്രഖ്യാപനം വിലവർധിപ്പിക്കുന്നതിന്റെ മുന്നോടിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പിന്നാലെയാണ് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചിരിക്കുന്നത്.

ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ധന നിയന്ത്രണംഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും ഓയിൽ സെക്രട്ടറി നീരജ് മിത്തൽ അറിയിച്ചു. ഇന്ത്യയിൽ നിലവിൽ 60 ദിവസത്തേക്കുള്ള ഇന്ധന ശേഖരവും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവും ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Post a Comment

0 Comments