മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

 




മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍ നഗരങ്ങളില്‍ ഉള്‍പ്പടെ സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ തീരുവ ഉയര്‍ത്തുമോ, അല്ലെങ്കില്‍ നയംമാറ്റുമോയെന്ന ഭയമാണ് ആളുകളെ വലിയ രീതിയില്‍ സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിവാഹ പര്‍ച്ചേസുകളില്‍ 15 ശതമാനം മുതല്‍ 20 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ആള്‍ ഇന്ത്യ ജെം&ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്‍മാന്‍ രാജേഷ് റോക്ക്‌ഡെ പറഞ്ഞു. വന്‍കിട ജ്വല്ലറികളുടെ പ്രതിദിന വില്‍പന 25 ലക്ഷം രൂപയായി ഉയര്‍ന്നു. ഇടത്തരം ജ്വല്ലറികളുടെ സ്വര്‍ണവില്‍പന 15 മുതല്‍ 18 ലക്ഷം രൂപയായാണ് ഉയര്‍ന്നത്. മോദിയുടെ നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണവില്‍പനക്ക് ഉള്‍പ്പടെ നിയന്ത്രണമേര്‍പ്പെടുത്തുമോയെന്ന ഭയമാണ് വില്‍പന കൂടാനുള്ള കാരണമെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്.

Post a Comment

0 Comments