കേളകത്ത് കർഷകർക്കായി "ഇക്കോഷോപ് ബയോ ഇൻപുട്ട് സെന്റർ" പ്രവർത്തനമാരംഭിച്ചു

 


കേളകo : കേളകത്ത്  കർഷകർക്കായി "ഇക്കോഷോപ് ബയോ ഇൻപുട്ട് സെന്റർ "ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നബാർഡ്, കേരള ഗ്രാമീൺ  ബാങ്ക്, കൃഷി വകുപ്പ് പഞ്ചായത്ത്‌ എന്നിവരുടെ സഹകരണത്തോടെ തുടക്കം കുറിച്ചു. ക്ഷീര വികസന ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ  ജെയ്സൺ കാരക്കാട്ടു ഉദ്ഘാടനംചെയ്തു. നബാർഡ്  AGM  ജിഷ്മോൻ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ ജെ എൽജീകൾക്കായുള്ള വായ്പ വിതരണംകേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ  വി എം പ്രഭാകരൻ നിർവഹിച്ചു. മികച്ച കർഷകനായ തോമസ് വള്ളോകരിയെ പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ  ജോണി പാമ്പാടിയിൽ ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേസൺ  ഷിജി സുരേന്ദ്രൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സുനിത രാജു, പഞ്ചായത്ത്‌ അംഗം  ജൂബി ജോസഫ്,  ജെയ്മോൻ, ആത്മസ്റ്റാഫ്‌ കാവ്യ ബാബു, സുനിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പേരാവൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ  അശ്വതി പി വിത്ത് വിതരണം നടത്തി. കൃഷി ഓഫീസർ എം ജിഷമോൾ പദ്ധതി വിശദീകരണം നടത്തി. കേരള ഗ്രാമീൺ ബാങ്ക് കേളകം മാനേജർ  തുഷാർ എം സ്വാഗതം ആശംസിച്ചു. ഫാം ക്ലബ് പ്രസിഡന്റ്‌ പോൾസൺ വലിയമറ്റം ക്ലബ്‌ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.ക്ലബ്‌ സെക്രട്ടറി മാത്യു മണക്കത്തോട്ടം നന്ദി അർപ്പിച്ചു.

Post a Comment

0 Comments