പേരാവൂർ:പേരാവൂർ എഡ്യൂപാത്ത് പി പി ടി സി ആൻഡ് എം പി ടി ടി സി ഇൻസ്റ്റിറ്റ്യൂട്ടിൽ സർട്ടിഫിക്കറ്റ് വിതരണം നടന്നു. മോണ്ടിസോറി പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ്,പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണമാണ് നടന്നത്.ചടങ്ങിൽ അധ്യാപിക ശ്രീലത സ്വാഗതം പറഞ്ഞു.ബിപിൻ പൊയ്യിൽ (സ്കൂൾ ബ്രാൻഡ് ഡയറക്റ്റർ )അധ്യക്ഷത വഹിച്ചു.ഉദ്ഘാടന കർമ്മം റിട്ടയേഡ് അധ്യാപകൻ രാജൻ അപ്യാൽ നിർവ്വഹിച്ചു.
തുടർന്ന് റാങ്ക് ജേതാക്കളെ അനുമോദിച്ചു. ചടങ്ങിൽ മികച്ച ഫ്രാൻഞ്ചൈസി സെൻ്ററിനുള്ള അനുമോദനം Edupath പ്രീ പ്രൈമറി, മോണ്ടിസോറി ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, പേരാവൂർ നു വേണ്ടി പ്രധാന അദ്ധ്യാപിക പ്രസീന ഏറ്റുവാങ്ങി.
കൂൾ ബ്രാൻഡ് എക്സാം ബോർഡ് മെമ്പർ ട്രീസ മോട്ടിവേഷൻ ക്ലാസ് നയിച്ചു. അധ്യാപകരായ രേഷ്‌മ,പ്രസീന,സനിഷ, എലെക്റ്റ്, റോട്ടറി പ്രസിഡൻ്റ് രാജേഷ് തായമ്പത് എന്നിവർ സംസാരിച്ചു.


0 Comments