‘ യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ട്: രമേശ് ചെന്നിത്തല ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും’; കെ മുരളീധരൻ




തൃശ്ശൂർ: യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് നിയുക്ത എംഎൽഎ കെ മുരളീധരൻ. രമേശ് ചെന്നിത്തല ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും. രമേശ് ക്യാബിനറ്റിൽ വരണമെന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും കെ മുരളീധരൻ പറഞ്ഞു. പരാജയം അംഗീകരിക്കുന്നതിന് പകരം സിപിഐഎമ്മിന്റ അവസാനത്തെ അടവാണ് പ്രചരിക്കുന്നതെന്ന് അദേഹം വിമർശിച്ചു. മുഖ്യമന്ത്രിയായി താൻ വോട്ട് ചെയ്തത് വി ഡി സതീശനെന്ന്  കെ മുരളീധരൻ വെളിപ്പെടുത്തി.

വി ഡി സതീശൻ മുഖ്യമന്ത്രിയായി വരണമെന്നായിരുന്നു മണ്ഡലത്തിലെ ജനങ്ങളുടെ പൊതുവികാരം. തന്റെ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് പോകുന്ന സമയത്ത് ജനങ്ങൾ അത് തന്നെയാണ് പറഞ്ഞതെന്ന് കെ മുരളീധരൻ പറഞ്ഞു. ബിജെപി കേരളത്തിൽ ക്ലെച്ച് പിടിക്കാൻ പോകുന്നില്ല. പാണക്കാട് തലയിൽ മുണ്ടിട്ട് പോയ വിദ്വാന്മാരാണ് ഇപ്പോൾ തങ്ങളെ കുറ്റം പറയാൻ നിൽക്കുന്നതെന്ന് കെ മുരളീധരൻ പറഞ്ഞു

Post a Comment

0 Comments