കണ്ണൂരിലെ തിരിച്ചടിയെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ലെന്നും തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ലെന്നും കെ കെ രാഗേഷിന്റെ ന്യായീകരണം. പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെയും കെ കെ രാഗേഷ് ന്യായീകരിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിൽ എൽഡിഎഫിൽ നിന്ന് വരെ സിപിഐഎമ്മിന് വിമർശനം നേരിടുന്നതിനിടെയാണ് കെകെ രാഗേഷിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയം.
അതേസമയം പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ സിപിഐഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. സ്ഥാനാർത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയിൽ ദോഷം ചെയ്തെന്നും വിമർശനം. കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാക്കൾ അടക്കമാണ് വിമർശനം ഉന്നയിച്ചത്. സമിതിയിൽ എം വി ഗോവിന്ദന്റെ ശൈലിയ്ക്കെതിരെയും വിമർശനം ഉണ്ടായി. എംവി ഗോവിന്ദന്റെ ഭാഷാശൈലി തിരുത്തണമെന്ന് വിമർശകർ ആവശ്യപ്പെട്ടു
.jpeg)
0 Comments