തിരുവനന്തപുരം: കോളജ് ഡേ പരിപാടിക്കിടെ കോളേജ് വിദ്യാർഥിക്ക് മർദനമേറ്റതായി പരാതി. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ എന്‍ജിനീയറിങ് കോളജിലാണ് സംഭവം. കോളജിലെ വിദ്യാര്‍ഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അല്‍ അമീനാണ് (20) മര്‍ദനമേറ്റത്. പുറത്തുനിന്നവരാണ് മർദിച്ചത് എന്നാണ് പരാതി.
മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച മദ്യപസംഘം വിദ്യാര്‍ഥികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീടാണ് സംഘം വിദ്യാര്‍ഥികളെ മര്‍ദിച്ചത്. വിദ്യാര്‍ഥിയുടെ മുഖത്ത് ഇടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടം ഇതുവരെ പ്രതികളെ പൊലീസ് പിടികൂടിയില്ലെന്നാണ് ആക്ഷേപം.
0 Comments