ഗാര്‍ഹിക വായ്പയെടുക്കുകയാണോ ? ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങള്‍

 

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായി വീടിനെ കാണുന്നവരാണ് നമ്മളില്‍ പലരും. പുതിയകാലത്ത് വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ പലരും ബാങ്ക് വായ്പകളെയാണ് ആശ്രയിക്കുന്നത്. ഗാര്‍ഹിക വായ്പകളെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വലിയ അബദ്ധങ്ങളിലേക്കാവും നമ്മെ തള്ളിവിടുക. ഇത് ഒഴിവാക്കാനായി ഈ അഞ്ച് കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം.

അനുവദിക്കപ്പെട്ട വായ്പതുക പൂര്‍ണമായും എടുക്കരുത്

ഒരാളുടെ വരുമാനത്തിന്റെ ആറിരട്ടി മുതല്‍ എട്ടിരട്ടി വരെ ചിലപ്പോള്‍ ബാങ്കുകള്‍ വായ്പതുകയായി അനുവദിക്കും. ഇത് പൂര്‍ണമായും എടുക്കരുത്. സ്വന്തം വരുമാനവും സാഹചര്യവും പരിഗണിക്കാതെ ഇത്തരത്തില്‍ വായ്പയെടുക്കുന്നത് ദീര്‍ഘകാലത്തേക്ക് സാമ്പത്തിക പ്രതിസന്ധിയിലേക്കാവും നമ്മെ തള്ളിവിടുക. അത് ഒഴിവാക്കി കൊണ്ട് വേണം ഗാര്‍ഹിക വായ്പയെടുക്കാം.

വായ്പ തിരിച്ചടവ് കാലാവധി കുറവ് മതി

വായ്പ തിരിച്ചടവ് കാലാവധി എപ്പോഴും കുറവ് മതി. ഒരു കോടി രൂപ എട്ട് ശതമാനം നിരക്കില്‍ വായ്പയെടുത്ത തിരിച്ചടവിനനുസരിച്ച് വരുന്ന മാറ്റം ഇങ്ങനെയായിരിക്കും

വായ്പകാലാവധി ഇ.എം.ഐ അടച്ച പലിശ

15 95,600 72 ലക്ഷം

20 83,600 1.01 കോടി

25 77,200 1.32 കോടി

വായ്പ ഒറ്റക്ക് വേണ്ട

ഒന്നിലധികം പേര്‍ ചേര്‍ന്ന് ഗാര്‍ഹിക വായ്പ അപേക്ഷിച്ചാല്‍ ബാങ്കുകള്‍ അത് അനുവദിക്കാന്‍ എളുപ്പമാകും. പങ്കാളിയേയോ മാതാപിതാക്കളേയോ ഇത്തരത്തില്‍ വായ്പയില്‍ ഒപ്പംകൂട്ടാം. വായ്പ എളുപ്പത്തില്‍ ലഭിക്കുന്നതിനൊപ്പം തിരിച്ചടവിലും ഒരാളുടെ സഹായമുണ്ടാവുന്നത് ഗുണകരമാവും

താരതമ്യം വേണം

മാര്‍ക്കറ്റില്‍ നിന്നും ഒരു ഉല്‍പന്നം വാങ്ങുന്നത് പോലെ ഗാര്‍ഹിക വായ്പയും താരതമ്യം ചെയ്ത് തിരഞ്ഞെടുക്കണം. വിവിധ ബാങ്കുകളുടെ ഗാര്‍ഹിക വായ്പകളില്‍ പലിശയില്‍ തുടങ്ങി പരമാവധി ഇഎംഐ കാലാവധിയില്‍ വരെ മാറ്റമുണ്ടാകും. ഇതെല്ലാം പരിശോധിച്ച് അനുയോജ്യമായ വായ്പ തെരഞ്ഞെടുക്കാം.

വായ്പക്കും വേണം എമര്‍ജന്‍സി ഫണ്ട്

വായ്പ തിരിച്ചടവ് മുടങ്ങുന്നത് സിബില്‍ സ്‌കോര്‍ കുറയുന്നതില്‍ തുടങ്ങി നിയമനടപടികളിലേക്ക് വരെ നയിച്ചേക്കാം. ആറ് മാസത്തെ ഇഎംഐ എങ്കിലും എമര്‍ജന്‍സി ഫണ്ടായി വേണം. ഇഎംഐ മുടങ്ങുന്നത് കനത്ത പിഴയിലേക്കും നയിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.


Post a Comment

0 Comments