ന്യൂഡൽഹി: ഇന്ധന വിലവർധനയിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വരുംദിവസങ്ങൾ കഠിനമായിരിക്കുമെന്നും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് വീശുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ വിദേശയാത്രകൾ ചെയ്യരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി ലോകം ചുറ്റി സഞ്ചരിക്കുകയാണെന്നും മോദിയുടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദർശനത്തെ പരിഹസിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി തന്റെ കൊട്ടാരങ്ങളിൽ ഇരിക്കും, എന്നാൽ ഉത്തർപ്രദേശിലെ യുവാക്കളും പൊതുജനങ്ങളും കടുത്ത ആഘാതം നേരിടേണ്ടി വരും. വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി അദാനിയെയോ അംബാനിയെയോ ബാധിക്കില്ല, മോദിയെയും ബാധിക്കില്ല, മറിച്ച് അത് സാധാരണ ജനങ്ങളെയാണ് ബാധിക്കുക. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു ആഘാതമായിരിക്കും സൃഷ്ടിക്കുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. റായ്ബറേലിയിലെ ചുരുവാ ഹനുമാൻ ക്ഷേത്രം സന്ദർശിക്കവേയാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ വിമർശനം നടത്തിയത്.

0 Comments