സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

 



കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു. വൈകീട്ടോടെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,715 രൂപയും പവന് 1,09,720 രൂപയുമായി.

ഇന്ന് മാത്രം മൂന്ന് തവണയായി 2280 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ വൈകീട്ട് 1,12,000 രൂപയായിരുന്നു പവന്‍ വില. ഇന്ന് രാവിലെ പവന് 280 രൂപയും ഉച്ചക്ക് 1440 രൂപയും കുറഞ്ഞു.

യുഎസില്‍ പണപ്പെരുപ്പം ഉയര്‍ന്നതിനാല്‍ അടുത്ത വര്‍ഷവും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില ഇടിയാനുള്ള പ്രധാന കാരണം. എണ്ണവിലയില്‍ രേഖപ്പെടുത്തുന്ന വര്‍ധനയാണ് യുഎസില്‍ പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം.

ആഗോളവിപണിയില്‍ സ്വര്‍ണം 44 ഡോളര്‍ ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 4571 ഡോളര്‍ എന്ന നിലയിലെത്തി. വെള്ളി നേരിയ ഇടിവില്‍ 73.52 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്..

Post a Comment

0 Comments