തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്

 



തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ, പരാജയകാരണങ്ങൾ ഇഴകീറി പരിശോധിക്കാനായി സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. രണ്ടുദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നേക്കുമെന്നാണ് സൂചന. പരാജയം താഴെത്തട്ടിൽ നിന്ന് പരിശോധിക്കണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശിപാർശ സംസ്ഥാന കമ്മിറ്റി അംഗീകരിക്കും. പാർട്ടി അംഗങ്ങൾക്കും പ്രവർത്തകർക്കും തങ്ങളുടെ അഭിപ്രായം ഭയരഹിതമായി പറയാനുള്ള സാഹചര്യം ഒരുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്.

നേതൃത്വത്തിന്റെ ശൈലിയും സംഘടനാപരമായ വീഴ്ചകളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും. പ്രത്യേകിച്ച്, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള പരാജയപ്പെട്ടത് വലിയ ചർച്ചകൾക്ക് വഴിതുറക്കും. വിമത നീക്കങ്ങളും ഈ തോൽവിക്ക് പിന്നിലുണ്ടെന്ന വിലയിരുത്തൽ ഗോവിന്ദനെ പ്രതിക്കൂട്ടിലാക്കാൻ സാധ്യതയുണ്ട്. കൂടാതെ, 'ബ്രാൻഡ് പിണറായി' എന്ന കേന്ദ്രീകൃത പ്രചാരണ ശൈലിക്കെതിരെയും മുഖ്യമന്ത്രിയുടെ പ്രവർത്തനരീതിക്കെതിരെയും യോഗത്തിൽ വിമർശനങ്ങൾ ഉയർന്നേക്കാം. പരാജയത്തിന്റെ ഉത്തരവാദിത്തം വ്യക്തിപരമല്ലെന്നും കൂട്ടായതാണെന്നും പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഡൽഹിയിൽ വ്യക്തമാക്കിയെങ്കിലും, കേരളത്തിലെ നേതാക്കൾക്കിടയിൽ ഇതിനോട് വിയോജിപ്പുള്ളവർ ഏറെയാണ്

Post a Comment

0 Comments