തിരുവനന്തപുരം: നിർണായക ചർച്ചകള്‍ക്കായി മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് കരടിന് ഇന്ന് അംഗീകാരം നല്‍കും. കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര മുഖ്യ അജണ്ടയായേക്കും.
വകുപ്പ് സെക്രട്ടറിമാരുടെ നിയമനത്തിലും ജില്ലാ കലക്ടർമാരുടെ മാറ്റത്തിലും മന്ത്രിമാരിൽ ചിലർക്ക് അതൃപ്തിയുണ്ട്. ഇത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉയർന്നുവരാനുള്ള സാധ്യതയേറെയാണ്. മുഖ്യമന്ത്രി ഡൽഹിയിൽ പോകുന്നതിനാലും പൊതു അവധി വരുന്നതിനാലുമാണ് ഇന്ന് മന്ത്രിസഭ ചേരുന്നത്.
അതേസമയം, മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.

0 Comments