മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെയും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു; വിട്ടുവീഴ്ചയില്ലാതെ ലീഗും കോൺഗ്രസും

 



തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷവും വകുപ്പ് വിഭജനത്തില്‍ ധാരണയിലെത്താനാകാതെ യുഡിഎഫ് സർക്കാർ. ഫിഷറീസ് നൽകിയാൽ വിദ്യാഭ്യാസം വിട്ടുനൽകാമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ലീഗ്. ഫിഷറീസ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന സമ്മർദം ശക്തമാക്കിയിരിക്കുകയാണ് ലത്തീൻ സഭ. പ്രശ്നങ്ങൾ ഇന്ന് തന്നെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കൾ.

ഇന്നലെയാണ് 21 അംഗ യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിൽ വിവിധ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലെ രണ്ട് സുപ്രധാന വാഗ്ദാനങ്ങൾ ആദ്യ യോഗത്തിൽ തന്നെ സർക്കാർ പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൌജന്യയാത്ര അനുവദിക്കാൻ തീരുമാനിച്ചു. കൂടാതെ, രാജ്യത്ത് ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

Post a Comment

0 Comments