സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും; ഒരുക്കങ്ങൾ ആരംഭിച്ചു

 



തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കുമെന്ന സൂചനകൾ നൽകി മന്ത്രി എൻ ഷംസുദ്ദീൻ. സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കും. കുട്ടികളെ സ്വീകരിക്കാൻ പ്രവേശനോത്സവം നടത്തും. ഒന്നാം ഘട്ട പാഠപുസ്തകങ്ങളുടെ വിതരണം ഇതിനകം തന്നെ 80 ശതമാനത്തിലധികം പൂർത്തിയാക്കി. ശേഷിക്കുന്ന പുസ്തകങ്ങൾ മെയ് 31നകം കുട്ടികളിലേക്ക് എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. സ്കൂൾ പ്രവേശനോത്സവും ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് പ്രവേശനോത്സവും ഉൾപ്പെടെയുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതെന്ന് മന്ത്രി പറഞ്ഞു

Post a Comment

0 Comments