തിരുവനന്തപുരം: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം നാളെ. ഉച്ചയ്ക്ക് ഒരുമണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം. മുഴുവൻ എംഎൽഎമാരോടും യോഗത്തിനെത്താൻ കെപിസിസി പ്രസിഡൻ്റിൻ്റെ നിർദേശം.
അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനവും നാളെ ഉണ്ടാവും. ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ നടന്ന യോഗത്തിന് ശേഷം ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. മല്ലികാർജുൻ ഖാർഗെ , രാഹുൽ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് മൂന്നിനു തിരുവനന്തപുരത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം യാത്ര മാറ്റി.

0 Comments