മഞ്ഞക്കുറ്റി തെറിക്കുമോ?; കെ-റെയിൽ വിജ്ഞാപനം റദ്ദാക്കിയേക്കും

 



തിരുവനന്തപുരം: കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും വഴിവെച്ച കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതി വിജ്ഞാപനം റദ്ദാക്കുന്നത് സർക്കാർ പരിഗണനയിൽ. വിജ്ഞാപനങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായേക്കും. 2020 ലെ പദ്ധതി വിജ്ഞാപനം ചെയ്തുള്ള ഉത്തരവും ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഇന്നത്തെ യോഗത്തില്‍ റദ്ദാക്കിയേക്കും.

പ്രതിപക്ഷ നേതാവായിരിക്കെ കെ-റെയിൽ പദ്ധതിക്കെതിരെ സംസ്ഥാനത്തുടനീളം നടന്ന മഞ്ഞക്കുറ്റി വിരുദ്ധ സമരങ്ങൾക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകിയത് മുഖ്യമന്ത്രി വി.ഡി സതീശനായിരുന്നു. നിരവധി തവണ നിയമസഭയിലും സതീശന്‍ കെ-റെയിലുമായി ബന്ധപ്പെട്ട് വിഷയം ഉന്നയിച്ചിരുന്നു. കെ-റെയിലിനെതിരെ സമരം ചെയ്ത യുഡിഎഫ് പ്രവർത്തകർക്ക് പൊലീസിൽ നിന്നും വലിയ രീതിയിൽ മർദ്ദനമേൽക്കേണ്ടി വന്നിട്ടുമുണ്ട്.

Post a Comment

0 Comments