അഡ്വ സണ്ണി ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

 


മലയോര ജനതയുടെയും കണ്ണൂരിന്റെയും കരുത്തുറ്റ പ്രതിനിധിയായാണ്  അഡ്വ. സണ്ണി ജോസഫ് മന്ത്രി പദവിയിലേക്ക് എത്തുന്നത്.  പേരാവൂർ മണ്ഡലത്തിൽ നിന്നും തുടർച്ചയായ നാലാം  തവണ നിയമ സഭയിൽ എത്തി. ആദ്യമായി ആണ്  മന്ത്രി പദവിയിലേക്ക് എത്തുന്നത്. സണ്ണി ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ പുറവയലിൽ വടക്കേക്കുന്നേൽ ജോസഫ് - റോസക്കുട്ടി ദമ്പതികളുടെ മൂത്ത മകനായാണ് സണ്ണി ജോസഫിന്റെ ജനനം. ഉളിക്കൽ, എടൂർ, കിളിയന്തറ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്നും ഡിഗ്രിയും, കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടി. കെ.എസ്.യു പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. നിലവിൽ കെ പി സി സി പ്രസിഡന്റ് ആയിരുന്നു.

Post a Comment

0 Comments