കൊച്ചി: മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷമുള്ള വി ഡി സതീശന്‍റെ എറണാകുളം ജില്ലയിലെ ആദ്യ പൊതുപരിപാടി ഇന്ന്. രാവിലെ പത്തരയ്ക്ക് കടവന്ത്രയിൽ ഡിസിസി മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. വൈകിട്ട് മോഹൻലാൽ പങ്കെടുക്കുന്ന സ്വീകരണ പരിപാടി മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ പറവൂരിലും ക്രമീകരിച്ചിട്ടുണ്ട്. മുനമ്പം, മലയിടംതുരുത്ത് വിഷയങ്ങളിൽ പൊതുവേദിയിൽ വി ഡി സതീശൻ എന്ത് പറയുമെന്നതിൽ ആകാംക്ഷ തുടരുകയാണ്. സ്റ്റാഫ് നിയമനം, കെ റെയിൽ വിജ്ഞാപനം റദ്ദാക്കൽ എന്നിവ എങ്ങനെയാകും പൊതുവേദിയിൽ അവതരിപ്പിക്കുക എന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.
ഡിസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ചടങ്ങിൽ യുഡിഎഫ് നേതാക്കളും നൂറുകണക്കിന് പാർട്ടി പ്രവർത്തകരും പങ്കെടുക്കും. മുഖ്യമന്ത്രി പദവിയിലെത്തിയ ശേഷം സ്വന്തം ജില്ലയിലേക്ക് ആദ്യമായി എത്തുന്ന തങ്ങളുടെ പ്രിയ നേതാവിനെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് കടവന്ത്രയിൽ പൂർത്തിയായിരിക്കുന്നത്

0 Comments