കേളകം ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിൽ വായനക്കളരിയുടെ ഭാഗമായി എഴുത്തുകാരിയോടൊപ്പം പരിപാടി പരിപാടി സംഘടിപ്പിച്ചു

 



 


വായനക്കളരിയുടെ ഭാഗമായി കേളകം ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിൽ പ്രശസ്ത യുവ കവയത്രി അമൃത കേളകം പങ്കെടുത്ത എഴുത്തുകാരിയോടൊപ്പം പരിപാടി നടന്നു. തന്റെ എഴുത്തനുഭവങ്ങൾ കവയത്രി പങ്കു വെക്കുകയും വായനക്കാരുമായി സംവദിക്കുകയും ചെയ്തു.  പി എം രമണൻ അധ്യക്ഷനായിരുന്നു. കെ.പി. ഷാജി, പി.ജി. സന്തോഷ്, ബീന ഉണ്ണി, അമ്പിളി സജി എന്നിവർ പ്രസംഗിച്ചു.  തുടർന്ന് വിവിധ മൽസരങ്ങളും നടന്നു.

Post a Comment

0 Comments