കാവുംമന്ദം: കൗമാര പെൺകുട്ടികൾക്ക് വേണ്ടിയുള്ള മികച്ച പ്രവർത്തനങ്ങൾക്ക് തരിയോട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ കാലികുനി 2 അംഗൻവാടിക്ക് മികച്ച അംഗീകാരം. കൽപ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്റ്റിന്റെ കീഴിൽ വരുന്ന അഞ്ചു പഞ്ചായത്തുകളിലായി ഉള്ള 133 അംഗൻവാടികളിൽ 2025-26 വർഷത്തെ വർണ്ണക്കൂട് പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരമാണ് കാലിക്കുനി 2 അംഗൻവാടി സ്വന്തമാക്കിയത്. പുരസ്കാര നേട്ടത്തിൽ നടത്തിയ അനുമോദന യോഗം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു.
ഐസിഡിഎസ് സൂപ്പർവൈസർ എൻജി ജിഷ അധ്യക്ഷത വഹിച്ചു. കൗമാര പെൺകുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസിന് കൗൺസിലർ മുഹമ്മദലി നേതൃത്വം നൽകി. കുട്ടികളുടെയും കൗമാരക്കാരുടെയും വ്യക്തിത്വ വികസനം, ആരോഗ്യം, സൃഷ്ടിപരമായ കഴിവുകൾ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ മികച്ച പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ വർക്കർ സുകന്യ, ഹെൽപ്പർ സന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ അങ്കണവാടി കേന്ദ്രീകരിച്ച് വർണ്ണക്കൂട് കൂട്ടായ്മയിലൂടെ സംഘടിപ്പിക്കപ്പെട്ടത്. പരിപാടിയുടെ ഭാഗമായി കൗമാര കുട്ടികൾക്ക് വേണ്ടി ക്വിസ് മത്സരവും മുമ്പ് സംഘടിപ്പിച്ചിരുന്നു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറർ നഹ്ഷാന എം എ, സ്കൂൾ കൗൺസിലർ സീന സെബാസ്റ്റ്യൻ, റോസമ്മ പി ജെ, മഞ്ജുഷ എം, പ്രീജ പി എൻ, രമ്യ കുഞ്ഞിരാമൻ, മേഘ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. അങ്കണവാടി വർക്കർ എം സുകന്യ സ്വാഗതവും സന്ധ്യ എം എസ് നന്ദിയും പറഞ്ഞു.
0 Comments