മേപ്പാടി:എയിംസ്‌വേ ഫൗണ്ടേഷനും അനശ്വര ഗ്രന്ഥശാലയും ചേർന്ന് മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ഏഴാംചിറയിൽ കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു. വാർഡ് മെമ്പർ അനീഷ് കെ തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് സണ്ണി കെ കെ അധ്യക്ഷത വഹിച്ചു. ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ ഫീൽഡ് കോർഡിനേറ്റർ ഷമീൽ പി കെ പുനരുജ്ജീവന കൃഷി പദ്ധതി വിശദീകരണം നടത്തി. എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി പ്രസിഡണ്ട് സന്ദീപ് സെബാസ്റ്റ്യൻ കാപ്പി കൃഷി രീതിയെ കുറിച്ചും, എയിംസ്‌വേ ഫൗണ്ടേഷൻ ചെയർമാൻ സൽമാൻ എൻ റിപ്പൺ സർക്കാർ പദ്ധതികളെ കുറിച്ചും വിഷയാവതരണം നടത്തി. എ. ജി. രാമചന്ദ്രൻ, സെക്രട്ടറി ബാബു സി. കെ. എന്നിവർ സംസാരിച്ചു.

0 Comments